തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠ മഹോത്സവം 11 വരെ
തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠ മഹോത്സവം 11 വരെ

ഇടുക്കി: തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തില്‍ 7-മത് പ്രതിഷ്ഠ മഹോത്സവം 11 വരെ നടക്കും. ക്ഷേത്രം തന്ത്രി സൂര്യകാലടിമന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടും ക്ഷേത്രം മേല്‍ശാന്തി ബിജു വിശ്യംഭരന്‍ തിരുമേനിയും മുഖ്യ കാര്‍മികത്വം വഹിക്കും. അഷ്ടദ്രവ്യ മഹാഗണപതിഹോമം, പ്രസാദമൂട്ട്, ഉത്സവ പൂജ, ഭഗവത് സേവ, സുബ്രഹ്‌മണ്യ പൂജ, കലശപൂജ, കലശാഭിഷേകം തുടങ്ങി വിശേഷാല്‍ പൂജകളും, ഇരട്ടയാര്‍ നൃത്തതി നാട്യ കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, തോപ്രാംകുടി വിശ്വദര്‍ശന നൃത്ത കലാക്ഷേത്രം അവതരിപ്പിക്കുന്ന നടന വിസ്മയം, ഗജശ്രീ കോന്നി വകയാര്‍ ചൈത്രം അച്ചു തിടമ്പേറ്റി നടത്തുന്ന താലപ്പൊലി ഘോഷയാത്ര, മൂവാറ്റുപുഴ അന്‍സല്‍ വോയിസ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും നടക്കും. പ്രസിഡന്റ് ബിജു ബാലകൃഷ്ണന്‍, സെക്രട്ടറി പി സി സന്തോഷ് കുമാര്‍, വനിതാ സംഘം പ്രസിഡന്റ് മണിയമ്മ ബാലകൃഷ്ണന്‍, സെക്രട്ടറി ഗ്രീഷ്മ മനു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






