പുളിയന്‍മല ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി
പുളിയന്‍മല ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി
ഇടുക്കി: പുളിയന്‍മല ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂളില്‍ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ജൈവപച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് നടത്തി. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ പ്രിന്‍സ് ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ബീന്‍സ്, കോളിഫ്‌ളവര്‍, ചീര, പച്ചമുളക്, പാവല്‍, വഴുതന തുടങ്ങിയ പച്ചക്കറികള്‍ ഉള്‍പ്പെടുന്ന കൃഷി തോട്ടമാണ് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ് ടൗണ്‍ നിര്‍മിച്ച് നല്‍കിയത്. ഇതില്‍ പയര്‍, കാബേജ് എന്നിവയുടെ വിളവെടുപ്പാണ് നടന്നത്.
ക്ലബ് പ്രസിഡന്റ് പ്രദീപ് എസ് മണി അധ്യക്ഷനായി. അസിസ്റ്റന്റ് ഗവര്‍ണര്‍ മനോജ് അഗസ്റ്റിന്‍,സെക്രട്ടറി കെഎസ് രാജീവ്, സുരേഷ് കുഴിക്കാട്ട്, ഹെഡ്മാസ്റ്റര്‍ സാജു ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

