വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ സ്ഥാനാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി
വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ സ്ഥാനാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ സ്ഥാനാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങളെക്കുറിച്ച് സ്ഥാനാര്‍ഥികളെ ബോധവാന്മാരാക്കുന്നതിനായാണ് ക്ലാസ് സംഘടിപ്പിച്ചത്. റിട്ടേണിങ് ഓഫീസര്‍ ജിന്‍സി കെ ചെറിയാന്‍ ക്ലാസ് നയിച്ചു.
പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളുടെ ചുറ്റുവട്ടത്തും പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ല. പൊതുനിരത്തുകളില്‍ എഴുതരുത്, സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലും മറ്റും ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍ എന്നിവ ഉപയോഗിക്കുന്നത് അവരുടെ അനുവാദത്തോടെ ആയിരിക്കണം. പെരുമാറ്റചട്ട ലംഘനം നടത്തുന്നതായി പരാതി ലഭിക്കുകയോ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ചിരിക്കുന്ന നിരീക്ഷകരുടെ ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ 5000 രൂപവരെ പിഴ ഈടാക്കും. നാമനിര്‍ദേശ പത്രികകളുടെ സുക്ഷ്മനിരീക്ഷണ ശേഷം ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായത് മുതലുള്ള ചിലവുകളുടെ കണക്കുകള്‍ ഡിസംബര്‍ 3ന് സ്ഥാനാര്‍ഥികള്‍ തിര ഞ്ഞെടുപ്പ് നിരീക്ഷകന്‍ മുമ്പാകെ സമര്‍പ്പിക്കണം. ശേഷം വരുന്ന ഡിസംബര്‍ 13 വരെയുള്ള ചിലവ്
കണക്കുകളുടെ എസ്റ്റിമേറ്റും നല്‍കേണ്ടതാണ്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജിജോ പി ജെ, ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

