എന്റെ കേരളം പ്രദര്‍ശന വിപണന മേള: കാണികള്‍ക്ക് കൗതുകവും അത്ഭുതവും സമ്മാനിച്ച് പൊലീസ് സ്റ്റാള്‍ 

എന്റെ കേരളം പ്രദര്‍ശന വിപണന മേള: കാണികള്‍ക്ക് കൗതുകവും അത്ഭുതവും സമ്മാനിച്ച് പൊലീസ് സ്റ്റാള്‍ 

May 3, 2025 - 11:43
 0
എന്റെ കേരളം പ്രദര്‍ശന വിപണന മേള: കാണികള്‍ക്ക് കൗതുകവും അത്ഭുതവും സമ്മാനിച്ച് പൊലീസ് സ്റ്റാള്‍ 
This is the title of the web page

ഇടുക്കി: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ സഹകരണത്തോടെ ഒരുക്കിയ പൊലീസ് സ്റ്റാള്‍ കാഴ്ചക്കാര്‍ക്ക് കൗതുകവും അത്ഭുതവും സമ്മാനിക്കുന്നു. വയര്‍ലസ് സംവിധാനങ്ങള്‍, ഫോറന്‍സിക് സയന്‍സ്, ഫിംഗര്‍പ്രിന്റ് ബ്യൂറോ, പൊലീസിന്റെ വിവിധതരം തോക്കുകളും ആയുധങ്ങളും, സ്വയരക്ഷാ സംവിധാനങ്ങള്‍, സൈബര്‍ ഡിവിഷന്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, നര്‍ക്കോട്ടിക് സെല്‍, ഡോഗ് സ്‌ക്വാഡ് തുടങ്ങി സേനയുടെ വിവിധ മേഖലകള്‍ സ്റ്റാളിലുണ്ട്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പ്രതിരോധത്തില്‍ സേനയുടെ വിവിധ അന്വേഷണ ഏജന്‍സികളെ സഹായിക്കുന്ന കേരളാ പോലീസിന്റെ പ്രധാന ശാസ്ത്രാന്വേഷണ വിഭാഗമായ ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ ഉപകരണങ്ങള്‍, കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന വിവിധ തരം കെമിക്കലുകള്‍, ലൈറ്റ് സോഴ്സുകള്‍, അനുബന്ധ ഉപകരണങ്ങള്‍, കൃത്യസ്ഥലത്തുനിന്നു ലഭിക്കുന്ന വിരലടയാളങ്ങളുടെ മാതൃകകള്‍, വിവിധതരം ലെന്‍സുകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. കൂടാതെ, പൊതുജനങ്ങള്‍ക്ക് അവരുടെ വിരലടയാളങ്ങള്‍ തിരിച്ചറിയുന്നതിന് ലൈവ് സ്‌കാനര്‍ സംവിധാനവും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
പൊലീസിന്റെ വാര്‍ത്താവിനിമയ വിഭാഗമായ കേരള പൊലീസ് ടെലി കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി യൂണിറ്റിന്റെ കാലാന്തരമായ സാങ്കേതിക മാറ്റങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ചിരുന്ന പുരാതന എച്ച്എഫ് കമ്യൂണിക്കേഷന്‍ സങ്കേതമായ മോസ്‌കോഡില്‍നിന്ന് വിഎച്ച്എഫ്‌യു എച്ച്എഫ് റേഡിയോ കമ്യൂണിക്കേഷനിലേക്കും ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ ത്രീടയര്‍ നടപ്പാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊലീസ് സേന എന്ന പദവിയിലേക്കും വളര്‍ന്ന കേരള പോലീസിന്റെ വാര്‍ത്താവിനിമയ വിഭാഗത്തിന്റെ ചരിത്രമാണിത്. യൂണിറ്റില്‍ മുമ്പ് ഉപയോഗിച്ചിരുന്നതും നിലവില്‍ ഉപയോഗിച്ച് വരുന്നതുമായ കമ്യൂണിക്കേഷന്‍ ഉപകരണങ്ങളാണ് പൊതുജനങ്ങളുടെ അറിവിലേക്കായി ഈ സ്റ്റാളില്‍ പരിചയപ്പെടുത്തുന്നത്. സ്റ്റാളില്‍ എത്തുന്നവര്‍ക്കായി എസ്പി കേഡറ്റുകളുടെ ചോദ്യോത്തരവേളയും സജ്ജമാക്കിയിട്ടുണ്ട്. പൊലീസില്‍ ഉപയോഗിക്കുന്ന വിവിധതരം തോക്കുകള്‍ കാണികളെ ആകര്‍ഷിക്കുന്നു. ഒരേസമയം ആറ് ഷെല്ലുകള്‍ നിറയ്ക്കാന്‍ കഴിയുന്ന മള്‍ട്ടി ഷെല്‍ ലോഞ്ചര്‍, ഇന്‍സാസ് റൈഫിള്‍, എ കെ 47 ന്റെ വിവിധയിനം തോക്കുകള്‍, പിസ്റ്റലുകള്‍ തുടങ്ങിയവയും സ്റ്റാളിലുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow