യുവ എഴുത്തുകാരന്‍ ആര്‍ ഭരത്തിന്റെ 'വെണ്‍ വരൈ പൂക്കളി'ല്‍ തോട്ടം മേഖലയുടെ നേര്‍ക്കാഴ്ച
യുവ എഴുത്തുകാരന്‍ ആര്‍ ഭരത്തിന്റെ 'വെണ്‍ വരൈ പൂക്കളി'ല്‍ തോട്ടം മേഖലയുടെ നേര്‍ക്കാഴ്ച
ഇടുക്കി: തോട്ടം മേഖലയിലെ ദുരിതപര്‍വങ്ങള്‍ക്കുനേരെ തൂലിക ചലിപ്പിച്ച യുവ എഴുത്തുകാരന്‍ ആര്‍ ഭരത്തിന്റെ 'വെണ്‍ വരൈ പൂക്കള്‍' എന്ന പുസ്തകം തോട്ടം മേഖലയുടെയും തൊഴിലാളികളുടെയും നേര്‍ച്ചിത്രമായി മാറുന്നു. വണ്ടിപ്പെരിയാര്‍ ഡൈമുക്കിലെ തോട്ടം ലയത്തില്‍ ജനിച്ചുവളര്‍ന്ന ഭരത് തന്റെ ജീവിതാനുഭവങ്ങളാണ് അക്ഷരക്കൂട്ടുകളായി ചാലിച്ചത്. തോട്ടം തൊഴിലാളികളുടെ യാതനകള്‍ നിറഞ്ഞ ജീവിതമാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തൊഴിലാളികളായ മാതാപിതാക്കളുടെ കഷ്ടതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡൈമുക്ക് എസ്റ്റേറ്റിലെ തൊഴിലാളികളായ രാജന്‍-വേളാങ്കണ്ണി ദമ്പതികളുടെ മകനാണ്. വണ്ടിപ്പെരിയാര്‍ ഗവ. സ്‌കൂള്‍, കുട്ടിക്കാനം എംആര്‍എസ്, വെള്ളാരംകുന്ന് സെന്റ് മേരീസ് എച്ച്എസ്എസ് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഭരത് ഇപ്പോള്‍ കേരളാ സര്‍വകലാശാലയില്‍ എംഎ തമിഴ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. ബിരുദ പഠനകാലത്താണ് തോട്ടം മേഖലയുടെ സ്പന്ദനങ്ങള്‍ കുറിക്കാന്‍ തുടങ്ങിയത്. ബി എ തമിഴില്‍ ഒന്നാം റാങ്കും നേടിയിരുന്നു. ഏതെങ്കിലും വിഷയത്തില്‍ ഡോക്ടറേറ്റ് നേടാനും തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. അവസരം ലഭിച്ചാല്‍ തോട്ടം മേഖലയുടെ വിതുമ്പലുകള്‍ സിനിമയ്ക്കായി രചിക്കാനും തയാറാണെന്ന് ഇദ്ദേഹം പറയുന്നു. പവിത്ര, പ്രീതി എന്നിവരാണ് സഹോദരിമാര്‍.
What's Your Reaction?