റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം നടന്നു. പുതിയ പ്രസിഡന്റായി സിബിച്ചന്‍ ജോസഫും സെക്രട്ടറിയായി ജോസഫ് ജോണും സ്ഥാനമേറ്റു. പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ് മുഖ്യാതിഥിയായിരുന്നു. സേവന പദ്ധതികളുടെ ഉദ്ഘാടനം കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി നിര്‍വഹിച്ചു. സക്കീര്‍ ഹുസൈന്‍, ജോര്‍ജി മാത്യു, ബിനോജ് ജോസഫ്, സണ്ണി വിന്‍സന്റ്, ജയ്‌മോന്‍ എന്നിവര്‍ക്ക് അംഗത്വ വിതരണവും ചടങ്ങില്‍ നടന്നു.
What's Your Reaction?