റോട്ടറി ക്ലബ് ഓഫ് അണക്കരയുടെ 'ഒപ്പം' പാലിയേറ്റീവ് കെയര്‍ എക്യുപ്‌മെന്റ്‌സ് ലൈബ്രറി ഉദ്ഘാടനം 17ന്
റോട്ടറി ക്ലബ് ഓഫ് അണക്കരയുടെ 'ഒപ്പം' പാലിയേറ്റീവ് കെയര്‍ എക്യുപ്‌മെന്റ്‌സ് ലൈബ്രറി ഉദ്ഘാടനം 17ന്
ഇടുക്കി: കിടപ്പുരോഗികളുടെ ക്ഷേമത്തിനും പരിചരണത്തിനുമായി റോട്ടറി ക്ലബ് ഓഫ് അണക്കര ആവിഷ്‌കരിച്ച 'ഒപ്പം' പാലിയേറ്റീവ് കെയര്‍ എക്യുപ്‌മെന്റ്‌സ് ലൈബ്രറി 17ന് വൈകിട്ട് 6ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്യും. അണക്കര അച്ചൂസ് ബില്‍ഡിങ് ഓഡിറ്റോറിയത്തില്‍ ക്ലബ് പ്രസിഡന്റ് സാബു കെ തോമസ് അധ്യക്ഷനാകും. കിടപ്പുരോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍- പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങള്‍, പഞ്ചായത്തംഗത്തിന്റെ കത്ത് ഹാജരാക്കിയാല്‍ ലൈബ്രറിയില്‍നിന്ന് വിതരണംചെയ്യും. പിന്നീട് ഉപയോഗശേഷം തിരികെ ലൈബ്രറിയില്‍ എത്തിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനംചെയ്തിട്ടുള്ളത്. ആശുപത്രി കിടക്കകള്‍, വാട്ടര്‍ ബെഡ്ഡുകള്‍, ഓക്‌സിജന്‍ ബെഡ്ഡുകള്‍, വീല്‍ചെയറുകള്‍ തുടങ്ങിയവയാണ് നല്‍കുന്നത്. പൊതുജനങ്ങള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാം. പുതിയ പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്യാനും വീടുകളില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗയോഗ്യമായ ഉപകരണങ്ങള്‍ നല്‍കാനും അവസരമുണ്ട്. സംഭാവന ചെയ്ത ഉപകരണം എത്രപേര്‍ ഉപയോഗിച്ചുവെന്ന് മൂന്നുമാസത്തിലൊരിക്കല്‍ ദാതാക്കളെ അറിയിക്കുമെന്നും ഭാരവഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സാബു കെ തോമസ്, റോബിന്‍ തൃട്ടയില്‍, ജോമി പയ്യലുമുറി, സാബു വയലില്‍, മാണി ഇരുമേട എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?