വെള്ളിലാംകണ്ടം കുഴല്‍പ്പാലത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന രഹിതമായിട്ട് രണ്ട് മാസം 

വെള്ളിലാംകണ്ടം കുഴല്‍പ്പാലത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന രഹിതമായിട്ട് രണ്ട് മാസം 

Jul 28, 2025 - 13:58
Jul 28, 2025 - 14:06
 0
വെള്ളിലാംകണ്ടം കുഴല്‍പ്പാലത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന രഹിതമായിട്ട് രണ്ട് മാസം 
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ കാഞ്ചിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെള്ളിലാങ്കണ്ടം കുഴല്‍പ്പാലത്ത് കാഞ്ചിയാര്‍ പഞ്ചായത്ത് സ്ഥപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് രണ്ട് മാസം. നിരവധി വിനോദസഞ്ചാരികളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. ഇവര്‍ പ്രകൃതി ഭംഗി ആസ്വദിക്കാനായി ഇവിടെ വാഹനങ്ങള്‍ നിര്‍ത്താറുണ്ട്. ആവശ്യത്തിന് വെളിച്ച സംവിധാനങ്ങളില്ലാത്തതിനാല്‍ രാത്രിയാകുന്നതോടെ ഇവിടം മദ്യപ സംഘങ്ങളുടെയും, സാമൂഹിക വിരുദ്ധരുടെയും  താവളമായി പ്രദേശമായി മാറും. അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് അറ്റകുറ്റപ്പണികള്‍ നടത്തി മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow