വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുനാള്‍ പ്രദക്ഷിണം നടത്തി
വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുനാള്‍ പ്രദക്ഷിണം നടത്തി
ഇടുക്കി: വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ തിരുനാള്‍ പ്രദക്ഷിണം നടന്നു. പള്ളി അങ്കണത്തില്‍ നിന്നാരംഭിച്ച പ്രദക്ഷിണം ഗവ. കോളേജ് വഴി ഇടുക്കി കവല ചുറ്റി തിരികെ പള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും അരങ്ങേറി. സമാപന ദിവസം ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. ജോജു മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. റോയി കണ്ണംച്ചിറ സന്ദേശം നല്‍കി. രാത്രി 7.30ന് തിരുവനന്തപുരം ജോസ്‌കോ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. ഇടവക വികാരി മോണ്‍. അബ്രാഹാം പുറയാറ്റ്, സാജന്‍ വലിയകുന്നല്‍, മത്യൂ കൊല്ലിത്തടത്തില്‍, ജിനോഷ് ജോസഫ്, ലിബിന്‍ ചാക്കോ എന്നിവര്‍ നേതൃത്വം വഹിച്ചു.
What's Your Reaction?