ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് എല്‍പി സ്‌കൂള്‍ വജ്ര ജൂബിലി ആഘോഷിച്ചു 

ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് എല്‍പി സ്‌കൂള്‍ വജ്ര ജൂബിലി ആഘോഷിച്ചു 

Mar 13, 2026 - 11:28
 0
ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് എല്‍പി സ്‌കൂള്‍ വജ്ര ജൂബിലി ആഘോഷിച്ചു 
This is the title of the web page

ഇടുക്കി: ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് എല്‍പി സ്‌കൂള്‍ വജ്ര ജൂബിലിയും അധ്യാപക രക്ഷാകര്‍തൃദിനവും ആഘോഷിച്ചു. ഇടുക്കി രൂപത പ്രൊക്കുറേറ്റര്‍ ഫാ. ജോസഫ് തച്ചുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. വെള്ളയാംകുടി എസ്‌ജെ എല്‍പിഎസ് ഹെഡ്മാസ്റ്റര്‍ സൈജുമോന്‍ ജോസഫ് സ്‌കൂള്‍ പത്രമായ സരക് പ്രകാശനം ചെയ്തു. മാനേജര്‍ ഫാ. ജോര്‍ജ് തുമ്പനിരപ്പേല്‍ അധ്യക്ഷനായി.  ഇരട്ടയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും പൂര്‍വവിദ്യാര്‍ഥിയുമായ റെജി ഇലിപ്പുലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഇരട്ടയാര്‍പഞ്ചായത്തംഗങ്ങളായ ആനന്ദ് സുനില്‍കുമാര്‍, മിനി പ്രതീഷ്, അസിസ്റ്റന്റ് മാനേജര്‍ ഫാ. വര്‍ഗീസ് ചരകുന്നേല്‍, ഹെഡ്മിസ്ട്രസ് ജയ തോമസ് സ്‌നേഹഗിരി സെന്റ്. സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് കൊച്ചുപുരയ്ക്കല്‍, ചെമ്പകപ്പാറ ജിഎച്ച്എസ് ഹെഡ്മാസ്റ്റര്‍ സുരേഷ് സി കല്ലട, ഇടിഞ്ഞമല ഗവ. എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ സി പംക്രേഷ്യസ്, ലാലി ജോര്‍ജ്, ഷീല മാത്യു, സിസ്റ്റര്‍ റോസിന്‍ ജോസ്, പ്രീ പ്രൈമറി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കൃപ, സോജി ചാക്കോ, സന്ധ്യ ലാലു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow