കട്ടപ്പന നഗരസഭ കേരളോത്സവം 21, 22 തീയതികളില്‍
കട്ടപ്പന നഗരസഭ കേരളോത്സവം 21, 22 തീയതികളില്‍
ഇടുക്കി: കട്ടപ്പന നഗരസഭാ കേരളോത്സവം 21, 22 ദിവസങ്ങളില്‍ നടക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി അറിയിച്ചു. 21ന് രാവിലെ 9.30ന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇതേ വേദിയില്‍ കലാ, സാഹിത്യരചനാ മത്സരങ്ങള്‍ നടക്കും. രാവിലെ 9ന് നഗരസഭ മൈതാനത്തില്‍ ക്രിക്കറ്റ് മത്സരവും 10ന് യൂത്ത് യുണൈറ്റഡ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരവും നടക്കും. ഉച്ചകഴിഞ്ഞ് 2ന് മൈന്‍ഡ് മാസ്റ്റര്‍ ചെസ് അക്കാദമിയില്‍ ചെസ് മത്സരവും വൈകിട്ട് 4ന് വടംവലി മത്സരവും നടക്കും. 22ന് രാവിലെ സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ അത്ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കും. രാവിലെ 9ന് നഗരസഭ മൈതാനത്തില്‍ വോളിബോളും 10ന് ഡോണ്‍ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ ബാസ്‌കറ്റ് ബോളും ഗവ. കോളേജില്‍ കബഡിയും നഗരസഭ മുന്‍സിപ്പല്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരങ്ങളും നടക്കും. ഉച്ചകഴിഞ്ഞ് 3ന് കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ പഞ്ചഗുസ്തി മത്സരം നടക്കും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. സിനിമാ താരം ബോബി കുര്യന്‍ സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി അധ്യക്ഷന്‍ മനോജ് മുരളി, കൗണ്‍സിലര്‍മാരായ സുനിജ ശശീന്ദ്രന്‍, ബിന്‍സി ഷിനോജ്, രഞ്ജിനി സജീവ്, സോബി ബേബി എന്നിവരും പങ്കെടുത്തു.
What's Your Reaction?