അടിമാലി താലൂക്ക് ആശുപത്രിയിലെ കാത്ത് ലാബ് വാഗ്ദാനം മാത്രം
അടിമാലി താലൂക്ക് ആശുപത്രിയിലെ കാത്ത് ലാബ് വാഗ്ദാനം മാത്രം

ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിക്കായി അനുവദിച്ച കാത്ത് ലാബിന് കെട്ടിടസൗകര്യം ഒരുക്കിയെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ആക്ഷേപം. ചികിത്സയ്ക്കായി കാത്ത് ലാബിന്റെ സേവനം പ്രയോജനപ്പെടുത്തേണ്ട സാഹചര്യങ്ങളില്‍ രോഗികള്‍ മറ്റ് ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ബലക്ഷയമുള്ള കെട്ടിടത്തില്‍നിന്ന് പ്രസവ വാര്‍ഡ്, കാത്ത് ലാബിനായി നിര്‍മിച്ച കെട്ടിടത്തിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കാത്ത് ലാബ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നത്. എന്നാല്‍, കാത്ത് ലാബ് അട്ടിമറിക്കാനാണ് നീക്കമെന്നും ആക്ഷേപമുണ്ട്. അത്യാഹിത വിഭാഗം നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രസവ വാര്‍ഡ് ക്രമീകരിക്കാന്‍ സ്ഥലസൗകര്യം കണ്ടെത്താമെന്നിരിക്കെ ആ സാധ്യത പ്രയോജനപ്പെടുത്തണമെന്നും കാത്ത് ലാബ് തുറക്കുന്നതിനായി ഉദ്യോഗസ്ഥ, രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകണമെന്നുമാണ് ആവശ്യം.
What's Your Reaction?






