കട്ടപ്പന ബിആര്‍സിയില്‍ ഡയപ്പര്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു
കട്ടപ്പന ബിആര്‍സിയില്‍ ഡയപ്പര്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: കട്ടപ്പന ബിആര്‍സിയുടെ നേതൃത്വത്തില്‍ ഡയപ്പര്‍ ബാങ്ക് പദ്ധതിയ്ക്ക് തുടക്കമായി. ലയണ്‍സ് ക്ലബ് നെടുങ്കണ്ടം ഗ്രേറ്റര്‍ ചാപ്റ്റര്‍ പ്രസിഡന്റ് സിജു തോമസ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബി.ആര്‍സിയുടെ പരിധിയില്‍ പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന 20 കിടപ്പു രോഗികളായ ഭിന്നശേഷി കുട്ടികള്‍ക്കാണ് ഡയപ്പര്‍ ലഭിക്കുന്നത്. ലയണ്‍സ് ക്ലബ് നെടുങ്കണ്ടം ഗ്രേറ്റര്‍ ആണ് ഡയപ്പര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഡിഇഒ യശോധരന്‍ കെ കെ അധ്യക്ഷനായി. ബിപിസി ഷാജിമോന്‍ കെ കെ പദ്ധതി വിശദീകരണം നടത്തി. എം ജെ സാബു, സജി തോമസ്, ബിനോയ് ചാക്കോ ,
റോസ്മിന്‍ സിബി , റിയാ പോള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






