കമ്പിളികണ്ടത്ത് വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
കമ്പിളികണ്ടത്ത് വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

ഇടുക്കി: കനത്തമഴയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. കൊന്നത്തടി കമ്പിളികണ്ടം കല്ലത്ത് ജോയിയുടെ വീടാണ് അപകടാവസ്ഥയിലായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. വീടിനോടുചേര്‍ന്നുള്ള കണ്ണാടിപ്പാറ ശ്രീ ഉമാമഹേശ്വര മഹാഭദ്രകാളി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയും മണ്ണിടിച്ചിലില്‍ തകര്‍ന്നു. വീടിനോടു ചേര്‍ന്നുള്ള തൊഴുത്തും വാട്ടര്‍ ടാങ്ക് സ്ഥിതിചെയ്യുന്ന ഭാഗവും അപകടാവസ്ഥയിലാണ്.
What's Your Reaction?






