പുളിയന്‍മല പളയക്കുടിയില്‍ ഊരുത്സവം നടത്തി
പുളിയന്‍മല പളയക്കുടിയില്‍ ഊരുത്സവം നടത്തി

ഇടുക്കി: കട്ടപ്പന പുളിയന്‍മല പളയക്കുടിയില്‍ ഊരുത്സവം നടത്തി. പട്ടികവര്‍ഗ
വികസന വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഊരുത്സവം കൗണ്‍സിലര്‍ സുധര്‍മ മോഹനന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഉന്നതികളിലെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യല്‍, മുതിര്‍ന്നവരെ ആദരിക്കല്‍, എന്നിവ നടത്തി. ആശാവര്‍ക്കര്‍ രജിത മഴക്കാലപൂര്‍വ്വ രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഉരുമൂപ്പന്‍ പാലസ്വാമി അധ്യക്ഷനായി. ദിവ്യ എസ്, ശങ്കര്‍, സിഡിഎസ് അംഗം സുനില വിജയന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






