കുമളി പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍: പരാതിയില്‍ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങള്‍
കുമളി പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍: പരാതിയില്‍ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങള്‍

ഇടുക്കി: കുമളി പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് എം സി ബൈജുവിനെ പഞ്ചായത്ത് അംഗങ്ങളുടെ പരാതിയില്‍ പ്രസിഡന്റ് രജനി ബിജു സസ്‌പെന്‍ഡ് ചെയ്തു. സണ്‍സി മാത്യു, വിനോദ് ഗോപി, വി കെ സനല്‍ എന്നിവരാണ് ജനുവരി 16ന് രേഖാമൂലം നല്‍കിയത്. ബൈജുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ അനുമതിയില്ലാതെ തമിഴ്നാട് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു. കൂടാതെ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, പഞ്ചായത്തില്‍നിന്ന് സ്ഥലം മാറിപ്പോയ ജീവനക്കാരനൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് സര്‍ക്കാര്‍ വക ബോട്ടില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി.
What's Your Reaction?






