മൂന്നാറില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കോയമ്പത്തൂര്‍ സ്വദേശി മരിച്ചു
മൂന്നാറില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കോയമ്പത്തൂര്‍ സ്വദേശി മരിച്ചു

ഇടുക്കി: മൂന്നാറില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ തമിഴ്‌നാട് സ്വദേശി കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടു. കോയമ്പത്തൂര്‍ സ്വദേശി പോള്‍ രാജ് (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി തെന്മല ലോവര്‍ ഡിവിഷനിലെ ചായക്കടയ്ക്കു സമീപമാണ് സംഭവം. ലോവര്‍ ഡിവിഷന്‍ സ്വദേശിനിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പോള്‍രാജ്. ചടങ്ങ് നടക്കുന്നതിനിടെ പുറത്തേയ്ക്ക് പോയ വൃദ്ധനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
What's Your Reaction?






