കാമാക്ഷി പാറക്കടവ് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
കാമാക്ഷി പാറക്കടവ് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: കാമാക്ഷി പഞ്ചായത്തിലെ പാറക്കടവ് ടൗണില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടത്തി. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച 5 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. പഞ്ചായത്തിലെ വിവിധ ടൗണുകളിലായി ഇതിനോടകം 17 ഹൈമാസ്റ്റ് ലൈറ്റുകള്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ചെറിയാന്‍ കട്ടക്കയം, ചിഞ്ചു ബിനോയ്, ഇടുക്കി കാര്‍ഷിക വികസന ബാങ്ക് ഭരണസമിതിയംഗം മൈക്കിള്‍ പുതുപ്പറമ്പില്‍, ജോയി കുഴിപ്പള്ളി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






