വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി ഓണാഘോഷം നടത്തി
വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി ഓണാഘോഷം നടത്തി

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. കലാകായിക മത്സരങ്ങളില്‍ നിരവധിപേര്‍ പങ്കെടുത്തു. കസേര കളി, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, സുന്ദരിക്ക് പൊട്ടുതൊടല്‍, വടംവലി, മിഠായി പെറുക്ക്, നാരങ്ങ സ്പൂണ്‍ തുടങ്ങി ഒട്ടേറെ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഓണസദ്യയും ഒരുക്കിയിരുന്നു. മോണ്‍. എബ്രഹാം പുറയാറ്റ്, ഫാ. ഡൈന്‍ വടക്കേമുറി, ഫാ. ജോസഫ് കൊല്ലാകൊമ്പില്‍, കെ എ മാത്യു, സാജന്‍ വലിയകുന്നേല്‍, അമല്‍ മാത്യു, ആല്‍ഡിറിന്‍ സോയാല്‍, മൈക്കിള്‍ ബിജു, ജോസ് പി ജോജി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






