കട്ടപ്പന നഗരസഭ 28-ാം വാര്‍ഡില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
കട്ടപ്പന നഗരസഭ 28-ാം വാര്‍ഡില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

ഇടുക്കി: കട്ടപ്പന നഗരസഭ 28ആം വാര്‍ഡില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മഴക്കാലത്ത് ഉണ്ടാകുന്ന വിവിധ സാംക്രമിക രോഗങ്ങളെ തടയുവാനും, പരിസരങ്ങള്‍ വൃത്തിയോടെ സൂക്ഷിക്കുവാനും ആണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നഗരസഭ 28 ആം വാര്‍ഡ് ഐടിഐ കുന്നില്‍ പാതയോരങ്ങള്‍ ശുചീകരിച്ചുകൊണ്ടാണ് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായത്.ഒപ്പം അലക്ഷ്യമായി കിടന്ന മാലിന്യങ്ങളും സംസ്‌കരിച്ചു. വരും ദിവസങ്ങളിലും ശക്തമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് അധികൃതരുടെ നീക്കം. ഡെങ്കിപ്പനി അടക്കം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രതയോടെ വീടുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്ന് നഗരസഭ അധികൃതരും വ്യക്തമാക്കി. ഐടിഐ കുന്നില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓ സുജാത, ആശാ വര്‍ക്കര്‍ ശോഭന കൃഷ്ണന്‍കുട്ടി, നഗരസഭ കൗണ്‍സിലര്‍ ഷാജി കൂത്തോടി, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






