കെ.എസ്.ടി.എ. കട്ടപ്പനയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി
കെ.എസ്.ടി.എ. കട്ടപ്പനയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി
ഇടുക്കി: സമഗ്ര ശിക്ഷാ കേരളത്തിന് അര്‍ഹമായ കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന സബ് ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു.
ഭരണഘടനയിലെ സമവര്‍ത്തിത പട്ടികയിലുള്ള വിദ്യാഭ്യാസത്തെ പൂര്‍ണമായും വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. സമഗ്ര ശിക്ഷ കേരളം പദ്ധതിക്ക് 2023-2024 മുതല്‍ ലഭിക്കേണ്ട 1504.82 കോടി രൂപ തടഞ്ഞുവച്ചിരിക്കുന്നു. പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ 6000 പേരുടെ വേതനം മുടങ്ങി. പിഎം ശ്രീയില്‍ ഒപ്പിട്ടില്ലെന്ന കാരണത്തിലാണ് കേന്ദ്രത്തിന്റെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഭാരവാഹികളായ ഡോ. ഫൈസല്‍ മുഹമ്മദ്, ഡോ. പ്രദീപ് കുമാര്‍, റെജി കുമാര്‍, സുരേന്ദ്രന്‍ പി.എന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

