വെണ്‍മണിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിപ്പിച്ചുനിര്‍ത്തി യാത്രക്കാരെ രക്ഷപ്പെടുത്തി: ഡ്രൈവറെയും കണ്ടക്ടറെയും കട്ടപ്പനയില്‍ അനുമോദിച്ചു

വെണ്‍മണിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിപ്പിച്ചുനിര്‍ത്തി യാത്രക്കാരെ രക്ഷപ്പെടുത്തി: ഡ്രൈവറെയും കണ്ടക്ടറെയും കട്ടപ്പനയില്‍ അനുമോദിച്ചു

Jan 18, 2026 - 12:07
 0
വെണ്‍മണിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിപ്പിച്ചുനിര്‍ത്തി യാത്രക്കാരെ രക്ഷപ്പെടുത്തി: ഡ്രൈവറെയും കണ്ടക്ടറെയും കട്ടപ്പനയില്‍ അനുമോദിച്ചു
This is the title of the web page

ഇടുക്കി: വെണ്‍മണിയില്‍ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് സമയോചിത ഇടപെടലിലൂടെ റോഡരികില്‍ ഇടിപ്പിച്ചുനിര്‍ത്തി വന്‍ദുരന്തത്തില്‍നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയ ഡ്രൈവര്‍ പി വി ജോണി, കണ്ടക്ടര്‍ പി കെ പ്രകാശ് എന്നിവരെ കട്ടപ്പനയില്‍ അനുമോദിച്ചു. പുതിയ ബസ് സ്റ്റാന്‍ഡില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുംചേര്‍ന്ന് സംഘടിപ്പിച്ച അനുമോദന യോഗം കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റ് റോയി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. പ്രസാദ് വിലങ്ങുപാറ, അനീഷ് ജോസഫ്, സാബു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ബസ് ജീവനക്കാര്‍, ചുമട്ടുതൊഴിലാളികര്‍, വ്യാപാരികള്‍, യാത്രക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
കട്ടപ്പന-വണ്ണപ്പുറം-കോട്ടയം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് കഴിഞ്ഞ ബുധനാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്. നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസ് 40-ാംമൈലില്‍ ഇറക്കത്ത് ബ്രേക്ക് നഷ്ടപ്പെട്ടു. ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചിട്ടും നില്‍ക്കാതെ വന്നതോടെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. തുടര്‍ന്ന് ബസ് മണ്‍തിട്ടയില്‍ ഇടിപ്പിച്ചുനിര്‍ത്തുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതരാക്കിയശേഷം ബസിന് കാര്യമായ കേടുപാട് വരുത്താതെ ഇടിപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ഡ്രൈവറുടെ പരിചയസമ്പത്തും മനോധൈര്യവും കൊണ്ടാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow