കെവിവിഇഎസ് വ്യാപാരോത്സവം: രാജാക്കാട്ട് നറുക്കെടുപ്പ് നടത്തി
കെവിവിഇഎസ് വ്യാപാരോത്സവം: രാജാക്കാട്ട് നറുക്കെടുപ്പ് നടത്തി
ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടത്തുന്ന ജില്ലാ വ്യാപരോത്സവ് 2026 ന്റെ പ്രതിമാസ നറുക്കെടുപ്പും സമ്മാന വിതരണവും രാജാക്കാട്ട് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലങ്ങളില്‍ ഓരോ മാരുതി ആള്‍ട്ടോ കാറുകളും കൂടാതെ പ്രതിമാസ നറുക്കെടുപ്പില്‍ ടീവി, ഫ്രിഡ്ജ്,വാഷിങ് മെഷീന്‍ എന്നിവയും ദ്വൈവാര നറുക്കെടുപ്പില്‍ മിക്‌സി, പ്രഷര്‍ കുക്കര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളുമാണ് നല്‍കിവരുന്നത്. ജില്ലയുടെ ഉത്സവം കൈനിറയെ സമ്മാനം എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ടാണ് സമ്മാന ഉത്സവ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കെവിവിഇഎസ് രാജാക്കാട് യൂണിറ്റ് പ്രസിഡന്റ് വി എസ് ബിജു, ജില്ലാ സെക്രട്ടറി റോയി വര്‍ഗീസ്, നിയോജകമണ്ഡലം പ്രസിഡന്റ് പി ജെ ജോണ്‍സണ്‍, ജില്ലാ ഓര്‍ഗനൈസര്‍ സിബി കൊച്ചുവാള്ളാട്ട്, യൂണിറ്റ് ജനറല്‍ സെക്രട്ടറി സജിമോന്‍ ജോസഫ്, യൂത്ത് വിങ് ഭാരവാഹികള്‍, വനിത വിങ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?