കപ്പേളകള്‍ ആക്രമിച്ചവരെ ഉടന്‍ പിടികൂടണം: ജോയി വെട്ടിക്കുഴി
കപ്പേളകള്‍ ആക്രമിച്ചവരെ ഉടന്‍ പിടികൂടണം: ജോയി വെട്ടിക്കുഴി

ഇടുക്കി: ഹൈറേഞ്ചിലെ വിവിധ ആരാധനാലയങ്ങളുടെ കപ്പേളകള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പ്രതിഷേധിച്ചു.
ആരാധനാലയങ്ങളോടുള്ള അനാദരവ് അംഗീകരിക്കാനാകില്ല. ആക്രമണം നടത്തിയ സാമൂഹിക വിരുദ്ധര്‍ക്ക് പിന്നില്‍ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്ന് അന്വേഷിക്കണം. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. കുറ്റക്കാരെ അടിയന്തരമായി പിടികൂടണമെന്നും ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.
What's Your Reaction?






