കുമളി പഞ്ചായത്തിലെ വിദ്യാര്‍ഥി ഹരിതസേനാ സ്‌കോളര്‍ഷിപ്പ് വിതരണംചെയ്തു

കുമളി പഞ്ചായത്തിലെ വിദ്യാര്‍ഥി ഹരിതസേനാ സ്‌കോളര്‍ഷിപ്പ് വിതരണംചെയ്തു

Mar 10, 2026 - 13:36
 0
കുമളി പഞ്ചായത്തിലെ വിദ്യാര്‍ഥി ഹരിതസേനാ സ്‌കോളര്‍ഷിപ്പ് വിതരണംചെയ്തു
This is the title of the web page

ഇടുക്കി: കുമളി പഞ്ചായത്തിലെ വിദ്യാര്‍ഥി ഹരിതസേനാ സ്‌കോളര്‍ഷിപ്പ് വിതരണവും ശുചിത്വ പഠനോത്സവവും കുമളി ഗവ. ട്രൈബല്‍ യുപി സ്‌കൂളില്‍ പ്രസിഡന്റ് എം എം വര്‍ഗീസ് ഉദ്ഘാടനംചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ ടി ടി തോമസ് സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്തു. വിദ്യാര്‍ഥികളില്‍ പരിസ്ഥിതി ബോധം, മാലിന്യ സംസ്‌കരണം, ശുചിത്വബോധം എന്നിവ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. കുമളി പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി തെരഞ്ഞെടുത്ത 50 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും നല്‍കി.
വിവിധ സ്‌കൂളുകളില്‍ നടപ്പാക്കിയ മാലിന്യനിര്‍മാര്‍ജനം, പരിസ്ഥിതി അറിവുകള്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. ഉപയോഗശൂന്യമായ വസ്തുക്കള്‍കൊണ്ട് വിദ്യാര്‍ഥികള്‍ നിര്‍മിച്ച വിവിധതരം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അധ്യാപകരായ രാജേഷ് എസ്, ഇന്ദുലേഖ പി ആര്‍, ബിനു കുമാര്‍ എം എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow