സേനാപതി മലര്‍വാടി ക്ലബ്ബിന്റെ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി
സേനാപതി മലര്‍വാടി ക്ലബ്ബിന്റെ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി
ഇടുക്കി: സേനാപതി മലര്‍വാടി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് വോളിബോള്‍ ടൂര്‍ണമെന്റ് എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലയോര മേഖലകളിലെ യുവാക്കള്‍ക്ക് കായികരംഗത്ത് മുന്നേറാന്‍ ഇത്തരം മത്സരങ്ങള്‍ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ കോട്ടയം സിഎംഎസ് കോളേജിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ബിഷപ്പ് മൂര്‍ കോളേജ് വിജയികളായി. ഒന്നാംസ്ഥാനം നേടുന്ന ടീമിന് 55,555 രൂപയും ട്രോഫിയും റണ്ണര്‍അപ്പിന് 44,444 രൂപയും ട്രോഫിയും നല്‍കും. കായികപ്രേമികളില്‍ ആവേശം നിറയ്ക്കുന്ന ടൂര്‍ണമെന്റില്‍ വിവിധ സര്‍വകലാശാലകളിലെ മികച്ച താരങ്ങളും പങ്കെടുക്കും. 15ന് ടൂര്‍ണമെന്റ് സമാപിക്കും.
What's Your Reaction?