നെടുങ്കണ്ടം പുഷ്പകണ്ടത്തെ നിര്‍ദിഷ്ട സബ് സ്റ്റേഷന്‍ കടന്നുപോകുന്നത് ജനവാസമേഖലയിലൂടെയെന്ന് ആരോപണം
നെടുങ്കണ്ടം പുഷ്പകണ്ടത്തെ നിര്‍ദിഷ്ട സബ് സ്റ്റേഷന്‍ കടന്നുപോകുന്നത് ജനവാസമേഖലയിലൂടെയെന്ന് ആരോപണം
ഇടുക്കി: നെടുങ്കണ്ടം പുഷ്പകണ്ടത്തെ നിര്‍ദിഷ്ട സബ് സ്റ്റേഷനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. പദ്ധതി പൂര്‍ണമായും കാര്‍ഷിക, ജനവാസ മേഖലയിലൂടെയാണ് കടന്നുപോകുന്നതെന്ന് ആരോപിച്ച് ജനകീയ സമിതി പന്തംകൊളുത്തി പ്രകടനം നടത്തി. രാമക്കല്‍മേട് മേഖലയിലെ കാറ്റാടി, സൗരോര്‍ജ പദ്ധതികളില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും വൈദ്യുതി ശൃഖലയിലേക്ക് എത്തിക്കുന്നതിനാണ് പുഷ്പകണ്ടത് പുതിയ സബ്‌സ്റ്റേഷന്‍ നിര്‍മിക്കുന്നത്. പുഷ്പകണ്ടത്തുനിന്ന് നെടുങ്കണ്ടം സബ് സ്റ്റേഷനിലേയ്ക്ക് 110 കെ വി വൈദ്യുതി ലൈനും സ്ഥാപിക്കും. എന്നാല്‍ പദ്ധതി പൂര്‍ണമായും കടന്ന് പോകുന്നത് ജനവാസ, കാര്‍ഷിക മേഖലയിലൂടെയാണ്. ഇത് നടപ്പാക്കുന്നതോടെ ഏക്കറുകണക്കിന് ഭൂമിയിലെ കൃഷി നഷ്ടമാകും. പൂര്‍ണമായും റവന്യു, വനം ഭൂമി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വക ഭൂമിയിലൂടെ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെങ്കിലും ഇത് ഒഴിവാക്കി ജനവാസ മേഖലായിലൂടെയാണ് നിലവില്‍ സര്‍വേ നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. പദ്ധതി സംബന്ധിച്ച് വ്യക്തത വരുത്തിയില്ലെങ്കില്‍ തുടര്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനം.
What's Your Reaction?