മുരിക്കാശേരി പടമുഖം സ്നേഹമന്ദിരത്തില്‍ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 'ഹാന്‍ഡ്സ് ഓഫ് ഹോപ്പ്' പദ്ധതി: പേപ്പര്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം 19ന്
മുരിക്കാശേരി പടമുഖം സ്നേഹമന്ദിരത്തില്‍ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 'ഹാന്‍ഡ്സ് ഓഫ് ഹോപ്പ്' പദ്ധതി: പേപ്പര്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം 19ന്
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും അമേരിക്കയിലെ മക്കിനി റോട്ടറി ക്ലബ്ബും റോട്ടറി ഇന്റര്‍നാഷണലും ചേര്‍ന്ന് മുരിക്കാശേരി പടമുഖം സ്‌നേഹമന്ദിരത്തില്‍ നടപ്പിലാക്കുന്ന ഹാന്‍ഡ്സ് ഓഫ് ഹോപ്പ് ഗ്ലോബല്‍ ഗ്രാന്‍ഡ് പ്രൊജക്ടിന്റെ ഉദ്ഘാടനം 19ന് നടക്കും. രാവിലെ 10.30ന് സ്‌നേഹമന്ദിരം ഓഡിറ്റോറിയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന 400ലേറെ അന്തേവാസികളാണ് പടമുഖം സ്‌നേഹമന്ദിരത്തിലുള്ളത്. ഇവരുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം 1.75 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ യൂണിറ്റില്‍ പേപ്പര്‍ ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍, ടിഷ്യു പേപ്പര്‍, പേപ്പര്‍ പ്ലേറ്റുകള്‍ തുടങ്ങിയവ നിര്‍മിക്കാന്‍ സാധിക്കും. ഈ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിലൂടെ ലഭിക്കുന്ന വരുമാനം അന്തേവാസികളുടെ ചികിത്സയ്ക്കും ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമായി വിനിയോഗിക്കും. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് അഖില്‍ വിശ്വനാഥന്‍ അധ്യക്ഷനാകും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി എന്‍ രമേശ്, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണി ലൂക്കോസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ചിക്കാഗോ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, മക്കിനി ക്ലബ് പ്രതിനിധി തിയോഫിന്‍ ചാമക്കാല, സ്‌നേഹമന്ദിരം ഡയറക്ടര്‍ ബ്രദര്‍ രാജു എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് അഖില്‍ വിശ്വനാഥന്‍, ഗ്ലോബല്‍ ഗ്രാന്‍ഡ് ചെയര്‍മാന്‍ ജോസ് മാത്യു, സെക്രട്ടറി കിരണ്‍ ജോര്‍ജ് തോമസ്, ട്രഷറര്‍ ജോസ് ഫ്രാന്‍സിസ്, അസിസ്റ്റന്റ് ഗവര്‍ണര്‍ പ്രിന്‍സ് ചെറിയാന്‍, മുന്‍ പ്രസിഡന്റുമാരായ പി എം ജെയിംസ്, സന്തോഷ് ദേവസ്യ, ജോസ് കുര്യാക്കോസ്, വിജി ജോസഫ്, ജിതിന്‍ കൊല്ലംകുടി, ഷിബു പോള്‍, അജീഷ് ജോസഫ്, സുജിത്ത് വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?