കുമളി ചോറ്റുപാറയില്‍ ജീപ്പ് മറിഞ്ഞ് 7 വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്
കുമളി ചോറ്റുപാറയില്‍ ജീപ്പ് മറിഞ്ഞ് 7 വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്
ഇടുക്കി: കുമളിയില്‍നിന്ന് സത്രത്തേയ്ക്ക് വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് ചോറ്റുപാറയ്ക്ക് സമീപം മറിഞ്ഞ് 7 പേര്‍ക്ക് പരിക്കേറ്റു. ശിവകാശി സ്വദേശികളായ ഹരിഹര പാണ്ഡിയന്‍, അഭിഷേക് പാണ്ഡിയന്‍, ചെന്നൈ സ്വദേശികളായ സുബര്‍ണ, സബര്‍ണ, തിരുപ്പൂര്‍ സ്വദേശികളായ പ്രവീണ്‍, ഹരി, ജീപ്പ് ഡ്രൈവര്‍ കുമളി സ്വദേശി സുജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തീര്‍ഥാടകരുടെ ബസിനെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍നിന്നെത്തിയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവകാശി സ്വദേശി ഹരിഹര പാണ്ഡ്യനെ വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
What's Your Reaction?