വനംവകുപ്പിന്റെ അവകാശവാദം ഒഴിവാക്കാന്‍ പട്ടയ, കൈവശ ഭൂമികള്‍ ഡീ റിസര്‍വ് ചെയ്യണം: ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി
വനംവകുപ്പിന്റെ അവകാശവാദം ഒഴിവാക്കാന്‍ പട്ടയ, കൈവശ ഭൂമികള്‍ ഡീ റിസര്‍വ് ചെയ്യണം: ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി

ഇടുക്കി: പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയിലും വ്യക്തികള്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയിലും വനംവകുപ്പ് ഉന്നയിക്കുന്ന അവകാശ വാദം ഒഴിവാക്കാന്‍ ഡീ റിസര്‍വ് ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി. ജില്ലയിലെ പട്ടയ, കൈവശ ഭൂമികളെല്ലാം സംരക്ഷിത വനത്തിന്റെ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടതാണ്. ഏതെങ്കിലും കാലത്തെ വിജ്ഞാപനങ്ങളുടെ പേരില്‍ എല്ലാ സ്ഥലത്തും വനം വകുപ്പ് അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് ജില്ലയിലെ പല വികസന പദ്ധതികള്‍ തടസപ്പെടാനും ഭൂ പ്രശ്നങ്ങളില്‍ പരിസ്ഥിതി സംഘടനകള്‍ക്ക് അനുകൂലമായ കോടതി വിധികള്‍ക്കും കാരണമാകുന്നത്. നേര്യമംഗലത്ത് ദേശീയപാത വികസനം തടസപ്പെടുത്തിയതും തൊമ്മന്‍ കുത്തില്‍ കൈവശ ഭൂമിയിലെ കുരിശ് പൊളിച്ചതും സി.എച്ച്.ആറിലെ പട്ടയ വിതരണം സുപ്രീംകോടതി തടഞ്ഞതും ഏതോ കാലത്തെ സംരക്ഷിത വന വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെട്ട ഭൂമിയാണ് ഇവ എന്ന വനം വകുപ്പിന്റെ അവകാശ വാദത്തിന്റെ പേരിലാണ്.
ഇതൊഴിവാക്കാന്‍ ജില്ലയിലെ പട്ടയ, കൈവശഭൂമികളും വിവിധ വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള ഭൂമിയും ഡീ - റിസര്‍വ് ചെയ്ത് സംരക്ഷിത വനത്തിന്റെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം.
കാര്‍ഡമം ഹില്‍, മലയാറ്റൂര്‍ ഇടിയറ, തൊടുപുഴ, തെങ്കോത്തുമല, മൂളിമല, കുര്യന്‍കുന്ന്, അയ്യപ്പന്‍കോവില്‍, നഗരംപാറ എന്നീ റിസര്‍വുകളില്‍ ഉള്‍പ്പെട്ട ഭൂമിക്കാണ് ജില്ലയില്‍ വിവിധ ഭൂപതിവ് നിയമപ്രകാരം പട്ടയം നല്‍കിയിട്ടുള്ളത്. ഇതില്‍ സി.എച്ച്.ആറില്‍ ഉള്‍പ്പെട്ട 20363.159 ഹെക്ടര്‍ ഭൂമിക്ക് പട്ടയം നല്‍കാന്‍ 2009 ല്‍ സുപ്രീം കോടതി അനുമതി നല്‍കിയതാണ്. ഈ ഭൂമി പോലും ഇതുവരെ ഡി റിസര്‍വ് ചെയ്തിട്ടില്ല. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയ്ക്ക് അനുവദിച്ച ഭൂമിയും, ഇപ്പോള്‍ ജില്ലാ പഞ്ചായത്തിന് കൈമാറിയ ഇടുക്കി വികസന അതോരിറ്റിക്ക് അനുവദിച്ച ഭൂമിയും ഈ സംരക്ഷിത വനങ്ങളില്‍ ഉള്‍പ്പെട്ടതാണ്. ഈ ഭൂമിയും നാളിതുവരെ ഡീ - റിസര്‍വ് ചെയ്തിട്ടില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ പ്രകാരം റവന്യു വകുപ്പ് പറയുന്നത് ഡീ റിസര്‍വ് ചെയ്യാന്‍ നടപടി സ്വീകരിക്കേണ്ടത് വനം വകുപ്പാണെന്നാണ്. എന്നാല്‍ വനം വകുപ്പ് പറയുന്നത് ഭൂമി ഡീ - റിസര്‍വ് ചെയ്യുന്നതിന് യൂസര്‍ ഏജന്‍സിയായ ജില്ലാ കലക്ടര്‍ പരിവേഷ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്കാണ് നടപടി സ്വീകരിക്കുന്നതെന്നാണ്. ഡീ - റിസര്‍വിന്റെ വിവരങ്ങള്‍ കലക്ടറേറ്റില്‍ ലഭ്യമല്ലന്നും ഇത് വനം വകുപ്പുമായി ബന്ധപ്പെട്ടതാണെന്നും ജില്ലാ കലക്ടര്‍ പറയുന്നു. ഇങ്ങനെ പരസ്പരം പഴിചാരുകയാണ് വനം, റവന്യു വകുപ്പുകള്‍ ചെയുന്നത്. വിവിധ വികസനപദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള ഭൂമിയും ഡീ- റിസര്‍വ് ചെയ്ത് സംരക്ഷിത വനത്തിന്റെ പട്ടികയില്‍ നിന്ന് ഒഴിവാക്കി വനം വകുപ്പിന്റെ കടന്നുകയറ്റത്തില്‍ നിന്ന് മലയോരജനതയെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യ, ആനന്ദ് തോമസ് എന്നിവരും പങ്കെടുത്തു.
What's Your Reaction?






