സിപിഐ ജില്ലാ സമ്മേളനം : പതാക ദിനം 12ന്
സിപിഐ ജില്ലാ സമ്മേളനം : പതാക ദിനം 12ന്

ഇടുക്കി: സിപിഐ ജില്ലാ സമ്മേളനം 17, 18, 19, 20 തീയതികളില്‍ കട്ടപ്പന ടൗണ്‍ ഹാളില്‍ നടക്കും. സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം 12ന് ജില്ലയില്‍ പതാക ദിനം ആചരിക്കും. പാര്‍ട്ടി ഓഫീസുകളില്‍ പതാകകള്‍ ഉയര്‍ത്തുകയും പി കെ വാസുദേവന്‍ നായരുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യും. നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും. 13ന് നെടുങ്കണ്ടത്ത് 'ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍' എന്ന വിഷയത്തിലും കുമളിയില്‍ 'ടൂറിസവും ഗ്രാമീണ സമ്പദ് വ്യവസ്ഥയും' എന്ന വിഷയത്തിലും സെമിനാറുകള്‍ നടക്കും. 17ന് പൊതുസമ്മേളം റവന്യു മന്ത്രി കെ രാജനും 18ന് പ്രതിനിധി സമ്മേളനം ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രനും ഉദ്ഘാടനം ചെയ്യും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ എം പി, സത്യന്‍ മൊകേരി, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, കെ കെ അഷ്‌റഫ്, കമല സദാനന്ദന്‍ എന്നിവര്‍ പങ്കെടുക്കും. പതാക, കൊടിമരം, ബാനര്‍, ദീപശിഖ, ഛായചിത്ര ജാഥകളുടെ സംഗമം, റെഡ് വോളണ്ടിയര്‍ പരേഡ് എന്നിവ നടക്കും. ചടങ്ങില്‍ കലാ-കായിക പ്രതിഭകളെ അനുമോദിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ വി കെ ധനപാല്‍, ജനറല്‍ കണ്‍വീനര്‍ വി ആര്‍ ശശി, സി എസ് അജേഷ്, ഗിരീഷ് മാലിയില്‍, കെ എസ് രാജന്‍, സനീഷ് മോഹന്‍, കെ എന്‍ കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






