കഞ്ഞിക്കുഴി പഞ്ചായത്തിലെ പാല്‍ക്കുളംമേട് വിനോദസഞ്ചാര കേന്ദ്രം തുറന്നു
കഞ്ഞിക്കുഴി പഞ്ചായത്തിലെ പാല്‍ക്കുളംമേട് വിനോദസഞ്ചാര കേന്ദ്രം തുറന്നു
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പാല്‍ക്കുളംമേട് വിനോദസഞ്ചാര കേന്ദ്രം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഒരു നാട്ടിലെ ജനങ്ങളുടെ കൂട്ടായപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പാല്‍ക്കുളംമേട് തുറന്നുകൊടുക്കാനായതെന്ന് മന്ത്രി പറഞ്ഞു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് ഇവിടേയ്ക്കുള്ള പാത തുറന്നു കൊടുത്തത്. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷയായി. സിസിഎഫ് വിനോദ്കുമാര്‍ ടി കെ, വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, അനില്‍ കൂവപ്ലാക്കല്‍, പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി അതുല്യ വി കുമാര്‍, റേയിഞ്ച് ഓഫീസര്‍ ഹരിലാല്‍, ഫാ. ആന്റണി പാലാപുളിക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിബി ആറക്കാട്ട് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?