കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സനും കൗണ്‍സിലര്‍മാര്‍ക്കും വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി
കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സനും കൗണ്‍സിലര്‍മാര്‍ക്കും വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി
ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമിക്കും കൗണ്‍സിലര്‍മാരായ സിജു ചക്കുംമൂട്ടില്‍, രാജന്‍ കാലാച്ചിറ എന്നിവര്‍ക്കും യാത്രയയപ്പ് നല്‍കി. അഞ്ചുവര്‍ഷത്തിനിടെ റോഡ് നിര്‍മാണം, വഴിവിളക്ക് സ്ഥാപിക്കല്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിയതായി അംഗങ്ങള്‍ പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് ഉല്ലാസ് തുണ്ടത്തില്‍ അധ്യക്ഷനായി. റോബിന്‍ കോട്ടക്കുഴി, തോമസ് കളപ്പുര, ഉഷ കൊച്ചുകുടിയില്‍, തുടങ്ങിയവര്‍ സംസാരിച്ചു. വിജി ചിറക്കടവില്‍, ജോജോ കളപ്പുരയ്ക്കല്‍, അഭിലാഷ് കുളമാക്കല്‍, ഷാജി കാലാച്ചിറ, ശ്രീകാന്ത് മുതിരമല, ബേബി മുളമറ്റത്തില്‍, സിബി കിഴക്കേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

