ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ തോപ്രാംകുടി മേഖലാ കുടുംബസംഗമം നടത്തി
ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ തോപ്രാംകുടി മേഖലാ കുടുംബസംഗമം നടത്തി
ഇടുക്കി: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ തോപ്രാംകുടി മേഖലാ കുടുംബസംഗമം വൈക്കം താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ പി ജി എം നായര്‍ ഉദ്ഘാടനംചെയ്തു. നായര്‍ സമുദായവും സംഘടനയും എക്കാലവും ഈശ്വരവിശ്വാസികള്‍ക്കൊപ്പമാണെന്നും കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ മനസിലാക്കി അംഗങ്ങള്‍ ഒറ്റക്കെട്ടായി സംഘടനയ്‌ക്കൊപ്പം അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
തോപ്രാംകുടി എന്‍എസ്എസ് കരയോഗമന്ദിരത്തില്‍ ഹൈറേഞ്ച് യൂണിയന്‍ ചെയര്‍മാന്‍ കെ എസ് അനില്‍കുമാര്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി പി ടി അജയന്‍ നായര്‍ സന്ദേശം നല്‍കി. ഭരണസമിതിയംഗങ്ങളായ പി സി സന്തോഷ് കുമാര്‍, കെ എസ് ഭാസിപിള്ള, തോപ്രാംകുടി കരയോഗം പ്രസിഡന്റ് ബിജു ബാലകൃഷ്ണന്‍, സംഘാടക സമിതി കണ്‍വീനര്‍ സുരേഷ് കുമാര്‍, ഹരി എസ് നായര്‍, കെ എന്‍ സുകുമാരന്‍ നായര്‍, കെ വി അജയകുമാര്‍, ജി എ സുരേഷ് കുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ഉഷാകുമാരി എം നായര്‍, കോ ഓര്‍ഡിനേറ്റര്‍ ബി കെ ശ്രീനിവാസന്‍, യൂണിയന്‍ ആധ്യാത്മിക പഠനകേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ ബി സി അനില്‍കുമാര്‍, വനിതാ യൂണിയന്‍ സെക്രട്ടറി ഓമന ബാബുലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തോപ്രാംകുടി ടൗണില്‍ വിളംബര ജാഥയും നടത്തി. വനിതാസമാജം അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?