കെസിബിസി വിമന്‍സ് കമ്മിഷനും ജില്ലാ വിമന്‍സ് കൗണ്‍സിലും ക്രിസ്മസ് ആഘോഷിച്ചു
കെസിബിസി വിമന്‍സ് കമ്മിഷനും ജില്ലാ വിമന്‍സ് കൗണ്‍സിലും ക്രിസ്മസ് ആഘോഷിച്ചു
ഇടുക്കി: കെസിബിസി വിമന്‍സ് കമ്മിഷന്‍ ഇടുക്കി രൂപതയും ജില്ലാ വിമന്‍സ് കൗണ്‍സിലുംചേര്‍ന്ന് ക്രിസ്മസ് ആഘോഷം നടത്തി. കുയിലിമല ഗിരിറാണി ഹാളില്‍ കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനംചെയ്തു. ജില്ലാ വിമന്‍സ് കൗണ്‍സിലിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനംചെയ്തു. അഗതി മന്ദിരങ്ങള്‍ക്കുള്ള സഹായം ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു വിതരണംചെയ്തു. എഡിഎം ഷൈജു പി ജേക്കബ് എന്‍ഡോവ്‌മെന്റും ഭിന്നശേഷി സ്ഥാപനങ്ങള്‍ക്കുള്ള സഹായം വികാരി ജനറല്‍ മാര്‍ ജോസ് കരിവേലിക്കലും വിതരണംചെയ്തു. സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളി വികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ സന്ദേശം നല്‍കി. നഴ്‌സിങ് പഠന സഹായ വിതരണം അനിത ദീപ്തി നിര്‍വഹിച്ചു. ഫാ. ഷിബിന്‍ കാരിക്കോട്ടത്തില്‍, പ്രമീള ദേവി, സിസ്റ്റര്‍ ഡോ. സുഗുണ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
What's Your Reaction?