എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോമിയോ സെബാസ്റ്റ്യന്റെ വാഴത്തോപ്പ് പഞ്ചായത്ത് പര്യടനം സമാപിച്ചു
എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോമിയോ സെബാസ്റ്റ്യന്റെ വാഴത്തോപ്പ് പഞ്ചായത്ത് പര്യടനം സമാപിച്ചു
ഇടുക്കി: ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോമിയോ സെബാസ്റ്റ്യന്റെ വാഴത്തോപ്പ് പഞ്ചായത്ത് പര്യടനം സമാപിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ വിജി കണ്ണന്‍, ആലീസ് വര്‍ഗീസ്, സന്ദീപ് കുട്ടപ്പന്‍, വാഴത്തോപ്പ് പഞ്ചായത്തിലെ സ്ഥാനാര്‍ഥികള്‍ എന്നിവരും പങ്കെടുത്തു. ജേക്കബ് പണക്കാട് അധ്യക്ഷനായി. മുന്‍ എംപി അഡ്വ. ജോയ്സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. എല്‍ഡിഎഫ് നേതാക്കളായ കെ ജി സത്യന്‍, എ ജെ മാത്യു എന്നിവര്‍ സംസാരിച്ചു. ചെറുതോണിയില്‍ നടന്ന പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?