എസ്എന്‍ഡിപി യോഗം മണിയാറന്‍കുടി ശാഖ കുടുംബയോഗ വാര്‍ഷികം ആഘോഷിച്ചു
എസ്എന്‍ഡിപി യോഗം മണിയാറന്‍കുടി ശാഖ കുടുംബയോഗ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: എസ്എന്‍ഡിപി യോഗം മണിയാറന്‍കുടി ശാഖ കുടുംബയോഗ വാര്‍ഷികം കുടുംബ സംഗമവും നടത്തി. മണിയാറന്‍കുടി ശാഖാ ഓഡിറ്റോറിയത്തില്‍ ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കത്ത് ഉദ്ഘാടനംചെയ്തു. മേല്‍ശാന്തി പ്രമോദ് ഭദ്രദീപം തെളിച്ചു. ശാഖ പ്രസിഡന്റ് രാജീവ് കുന്നേല്‍ അധ്യക്ഷനായി. യൂണിയന്‍ പ്രസിഡന്റ് പി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഗുരുധര്‍മ പ്രചാരകന്‍ ബിജു പുളിക്കലേടത്ത് ക്ലാസെടുത്തു. ശാഖ സെക്രട്ടറി അരുണ്‍ കുമാര്‍, പി കെ ഉണ്ണി, അരുണ്‍ പ്രകാശ്, രാജി വിനോജ്, ഉഷ സോമന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബയോഗം അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?