ഇടുക്കി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തില്‍ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി കട്ടപ്പന ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. പാര്‍ട്ടി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സമാപിച്ചു. സ്വേച്ഛാധിപതിയെപ്പോലെ മുന്‍പോട്ടു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും കിട്ടിയ കനത്ത തിരിച്ചടിയാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ഇടതുപക്ഷ ജനാധിപത്യ മുന്നണി ചോദിച്ചുവാങ്ങിയതാണെന്ന് എഐസിസി അംഗം അഡ്വ ഇ എം ആഗസ്തി പ്രകടനത്തില്‍ നേതാക്കളും നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.