മുല്ലപ്പെരിയാര്‍: മന്ത്രി റോഷിയുടെ പ്രസ്താവന ജനത്തോടുള്ള വെല്ലുവിളി: മുല്ലപ്പെരിയാര്‍ സമരസമിതി
മുല്ലപ്പെരിയാര്‍: മന്ത്രി റോഷിയുടെ പ്രസ്താവന ജനത്തോടുള്ള വെല്ലുവിളി: മുല്ലപ്പെരിയാര്‍ സമരസമിതി

ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്നുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവന ഭീതിയില്‍ കഴിയുന്ന 40 ലക്ഷം ജനത്തോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി. പ്രസ്താവന മന്ത്രി പിന്‍വലിക്കണമെന്നും കണ്‍വീനര്‍ ഷാജി ജോസഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രിക്ക് ഉത്തരം മുട്ടിയപ്പോഴാണ് പുതിയ ഡാം പണിയുമെന്ന പ്രസ്താവന നടത്തിയത്. പ്രതിപക്ഷ എം.എല്‍.എ ആയിരുന്നപ്പോള്‍ ചപ്പാത്തിലെ സമരപന്തലില്‍ എട്ടുദിവസം നിരാഹാര സത്യഗ്രഹം നടത്തിയയാളാണ് റോഷി അഗസ്റ്റിന്‍. പിന്നീട് ജലവിഭവ വകുപ്പ് മന്ത്രിയായിട്ടും അണക്കെട്ട് നിര്‍മാണത്തിന് ചെറുവിരല്‍ പോലും അനക്കിയില്ല. പ്രസ്താവന നടത്തി തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം ജനം തിരിച്ചറിയും. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടിയുള്ള എല്ലാ പ്രവര്‍ത്തനത്തിലും സമരസമിതി സഹകരിക്കുമെന്നും ഷാജി പി ജോസഫ് പറഞ്ഞു.
What's Your Reaction?






