വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍: ഇടുക്കിയില്‍ 23,133 പുതിയ അപേക്ഷകര്‍

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍: ഇടുക്കിയില്‍ 23,133 പുതിയ അപേക്ഷകര്‍

Aug 3, 2025 - 10:51
 0
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍: ഇടുക്കിയില്‍ 23,133 പുതിയ അപേക്ഷകര്‍
This is the title of the web page

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചശേഷം ശനിയാഴ്ച വൈകിട്ട് നാല് വരെ ജില്ലയില്‍ പുതുതായി പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 23133 പേര്‍. ജൂലൈ 23നാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ഒരാഴ്ച പിന്നിടുമ്പോഴാണ് ഇത്രയും പേര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയത്. ഇതിനു പുറമെ, കരട് വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ തിരുത്താന്‍ 204 അപേക്ഷകളും ഒരുവാര്‍ഡില്‍നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റുന്നതിന് 2966 അപേക്ഷകളും വോട്ടര്‍ പട്ടികയില്‍നിന്ന് പേര് ഒഴിവാക്കാന്‍ 1654 അപേക്ഷകളുമാണ് ഇതിനകം ലഭിച്ചത്. പേര് ചേര്‍ക്കാനും പട്ടികയിലെ വിലാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തുന്നതിനും ഒരുവാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്കോ പോളിങ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകള്‍ 7 വരെ നല്‍കാം. കമ്മിഷന്റെ sec.kerala.gov.in വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍േപാ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം. വോട്ടര്‍ പട്ടികയില്‍നിന്ന് പേര് ഒഴിവാക്കാനുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഇലക്ഷന്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷിക്കാം.
പഞ്ചായത്തുകളിലും നഗരസഭകളിലും സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow