സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 8ന് കുമളിയില്‍ 

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 8ന് കുമളിയില്‍ 

Feb 6, 2026 - 10:40
 0
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 8ന് കുമളിയില്‍ 
This is the title of the web page

ഇടുക്കി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയനും സഹ്യജ്യോതി കോളേജും കൊച്ചുകുടിയില്‍ ഇലക്ട്രിക് ഷോപ്പും ചേര്‍ന്ന് 8ന് രാവിലെ 9.30 മുതല്‍ 3 വരെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. സഹ്യജ്യോതി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുന്ന ക്യാമ്പില്‍ ചികിത്സാരംഗത്ത് പ്രശസ്തമായ ചെങ്ങന്നൂര്‍ കല്ലിശേരി കെ എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. വിവിധ വിഭാഗങ്ങളിലായി വിദഗ്ധ പരിശോധനകളും മെഡിക്കല്‍ സേവനങ്ങളും ക്യാമ്പില്‍ തികച്ചും സൗജന്യമായി ലഭ്യമാക്കും. ആരോഗ്യപരിപാലനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന  ക്യാമ്പില്‍ പ്രദേശവാസികള്‍ സജീവമായി പങ്കുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സീനിയര്‍ ചേംബര്‍ കുമളി ലീജിയന്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ ഓ ചെറിയാന്‍, സെക്രട്ടറി എം എസ് നൗഷാദ്, ട്രഷറര്‍ ജിജി ജെ പടിയറ, നാഷണല്‍ കോ-ഓഡിനേറ്റര്‍ ലാലു ടി എസ്, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഫിലിപ്പ് കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ജോയി ഇരുമേട എന്നിവര്‍ പങ്കെടുത്തു. ബുക്കിങ്ങിനായി 8129314064, 9746410570 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

What's Your Reaction?

like

dislike

love

funny

angry

sad

wow