'വൈബ് ഫോര്‍ വെല്‍നസ്' ബ്ലോക്ക്തല ഉദ്ഘാടനം 7ന് നെടുങ്കണ്ടത്ത്

'വൈബ് ഫോര്‍ വെല്‍നസ്' ബ്ലോക്ക്തല ഉദ്ഘാടനം 7ന് നെടുങ്കണ്ടത്ത്

Feb 6, 2026 - 11:04
 0
'വൈബ് ഫോര്‍ വെല്‍നസ്' ബ്ലോക്ക്തല ഉദ്ഘാടനം 7ന് നെടുങ്കണ്ടത്ത്
This is the title of the web page

ഇടുക്കി: ആരോഗ്യവകുപ്പിന്റെ 'ആരോഗ്യം ആനന്ദം' ക്യാമ്പയിന്റെ രണ്ടാംഘട്ടമായ 'വൈബ് ഫോര്‍ വെല്‍നസ്' പരിപാടിയുടെ ബ്ലോക്ക്തല ഉദ്ഘാടനം 7ന് നെടുങ്കണ്ടത്ത് നടക്കും. രാവിലെ 11ന് എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്യും. ഇതോടനുബന്ധിച്ചുള്ള ആരോഗ്യ സന്ദേശറാലി നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഗ്രൗണ്ടില്‍ രാവിലെ 10ന് നെടുങ്കണ്ടം എസ്‌ഐ ജര്‍ലിന്‍ വി സ്‌കറിയ ഫ്‌ളാഗ് ഓഫ് ചെയ്യും. കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്‍, ഡിഎംഒ ഡോ. സതീഷ് കെ എന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സുരേഷ് വര്‍ഗീസ്, ഡിപിഎം ഡോ. ഖയസ് ഇ കെ തുടങ്ങിയവര്‍ സംസാരിക്കും. നല്ല ഭക്ഷണം, മതിയായ വ്യായാമം, നല്ല ഉറക്കം, ശരിയായ പരിചരണം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതം എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നു. ആദ്യഘട്ടത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സെമിനാറുകളും കലാകായിക പരിപാടികളും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. മിലി എം, അനിത ടോം, ഷാജിമോന്‍ വര്‍ഗീസ്, സന്തോഷ് എ ജി, സന്തോഷ് ആര്‍, ജോബി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow