രാജപുരം-രാജസന്നിധി റോഡ് തകര്‍ന്നു
രാജപുരം-രാജസന്നിധി റോഡ് തകര്‍ന്നു

ഇടുക്കി: കോവില്‍മല ആദിവാസി രാജാവ് രാമന്‍ രാജമന്നാന്റെ വസതിയിലേക്കുള്ള പാത തകര്‍ന്നു. പിഡബ്ല്യുഡി ഏറ്റെടുത്ത റോഡ് ടാര്‍ ചെയ്ത് നവീകരിക്കാന്‍ നടപടിയില്ല. ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ സഞ്ചരിക്കുന്ന പാതയാണിത്. പഞ്ചായത്തിന്റെ അധീനതയിലായിരുന്ന രാജപുരം-രാജസന്നിധി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്ത് ടാര്‍ ചെയ്തിരുന്നെങ്കിലും പിന്നീട് നവീകരണ ജോലികള്‍ ഉണ്ടായില്ല.
കുറ്റിക്കാടുകള്‍ വളര്‍ന്ന് ഓടകള്‍ അടഞ്ഞതോടെ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. പലസ്ഥലങ്ങളിലും ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടു. അടിയന്തരമായി റോഡ് നിര്‍മിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?






