ലോജിസ്റ്റിക്സ് മുതല്‍ ഏവിയേഷന്‍ വരെ: പുറ്റടി ഹോളിക്രോസ് കോളേജില്‍ ആഡ്-ഓണ്‍ കോഴ്സുകള്‍ ആരംഭിച്ചു
ലോജിസ്റ്റിക്സ് മുതല്‍ ഏവിയേഷന്‍ വരെ: പുറ്റടി ഹോളിക്രോസ് കോളേജില്‍ ആഡ്-ഓണ്‍ കോഴ്സുകള്‍ ആരംഭിച്ചു

ഇടുക്കി: വണ്ടന്‍മേട് പുറ്റടി ഹോളിക്രോസ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തെ ആഡ്-ഓണ്‍ കോഴ്സുകള്‍ ആരംഭിച്ചു. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. പോപ്സണ്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വിനീത കെ എസ് അധ്യക്ഷയായി. മാനേജര്‍ എം കെ സ്‌കറിയ സ്വാഗതവും ഡയറക്ടര്‍ അഡ്വ. ഡോണി പീറ്റര്‍ സ്‌കറിയ ആശംസയും പറഞ്ഞു. ലോജിസ്റ്റിക്സ്, ഏവിയേഷന്‍, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് തുടങ്ങിയ കോഴ്സുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചത്. ബിരുദ പഠനത്തോടൊപ്പം കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സൗജന്യമായി ഈ സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍ ലഭ്യമാകും. ഇതിനോടൊപ്പം എ ഐ - റോബോട്ടിക്‌സ് ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. 2025-26 അധ്യയന വര്‍ഷം മുതല്‍ എസിസിഎ ഉള്‍പ്പെടെ 27ലേറെ ആഡ്-ഓണ്‍ കോഴ്സുകള്‍ ആരംഭിക്കാനാണ് മാനേജ്‌മെന്റ് പദ്ധതിയിടുന്നത്. കോളേജിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9446982769, 9562600011.
What's Your Reaction?






