ഇടുക്കിയില്‍ ശക്തമായ മഴ: പെരിയാര്‍, ചോറ്റുപാറ തീരവാസികള്‍ ജാഗ്രത പാലിക്കണം
ഇടുക്കിയില്‍ ശക്തമായ മഴ: പെരിയാര്‍, ചോറ്റുപാറ തീരവാസികള്‍ ജാഗ്രത പാലിക്കണം
ഇടുക്കി: ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പീരുമേട് താലൂക്കിലും വണ്ടിപ്പെരിയാര്‍ മേഖലയിലും ഞായറാഴ്ച ശക്തമായ മഴ തുടരുന്നു. മഴ കനത്തതോടെ പെരിയാറ്റിലും ചോറ്റുപാറ കൈത്തോട്ടിലും ചുരക്കുളം ആശുപത്രി ഭാഗത്തും ജലനിരപ്പ് ഉയര്‍ന്നു. സമീപത്തെ വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴച ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ അടിയന്തര സാഹചര്യങ്ങളിലല്ലാതെ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. അതിനിടെ, ദേശീയപാതയില്‍ 63-ാം മൈലിനുസമീപം മരം കടപുഴകി വീണ് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.
What's Your Reaction?