സ്മാര്‍ട്ട് അങ്കണവാടി പ്രഖ്യാപനം മാത്രമായി: പാമ്പാടുംപാറ പഞ്ചായത്തിലെ 4 അങ്കണവാടികള്‍ വാടക കെട്ടിടത്തില്‍
സ്മാര്‍ട്ട് അങ്കണവാടി പ്രഖ്യാപനം മാത്രമായി: പാമ്പാടുംപാറ പഞ്ചായത്തിലെ 4 അങ്കണവാടികള്‍ വാടക കെട്ടിടത്തില്‍
ഇടുക്കി: കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതോടെ പാമ്പാടുംപാറ പഞ്ചായത്തിലെ 4 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് വാടകയ്ക്ക്. സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങള്‍ നിര്‍മിക്കാനാണ് പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും ആരംഭിച്ചിട്ടില്ല. രണ്ടാംവാര്‍ഡില്‍ രണ്ടും 7, 8 വാര്‍ഡുകളില്‍ ഓരോ അങ്കണവാടികളുമാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
3 വര്‍ഷംമുമ്പാണ് കെട്ടിടങ്ങള്‍ പൊളിച്ചത്. ജനാലകളും വാതിലുകളും ഉള്‍പ്പെടെയുള്ളവ ലേലംചെയ്തു. തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. നിലവില്‍ 4000 രൂപയിലധികം വാടക നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നാംവാര്‍ഡിലെ മറ്റൊരു അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണവും വൈകുന്നു. കൂടാതെ, ആദിയാര്‍പുരം പട്ടികജാതി ഉന്നതിയിലെ കമ്യൂണിറ്റി ഹാളും പൊളിച്ചിട്ടിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും നിര്‍മാണം ആരംഭിച്ചിട്ടില്ല.
What's Your Reaction?

