കെഎസ്‌കെഎന്‍ടിസി ജില്ലാ കണ്‍വന്‍ഷന്‍ നടത്തി
കെഎസ്‌കെഎന്‍ടിസി ജില്ലാ കണ്‍വന്‍ഷന്‍ നടത്തി

ഇടുക്കി: കേരളാ സ്റ്റേറ്റ് കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷനും ട്രേഡ് യൂണിയന്‍ നേതാവ് ജി രാജു അനുസ്മരണവും ചെറുതോണിയില്‍ നടന്നു. ജില്ലാ വ്യാപാര ഭവനില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളിധരന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മാധ്യമ മേഖലയെയും മാധ്യമപ്രവര്‍ത്തകരെയും പിണറായി സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നും തൊഴിലാളി സര്‍ക്കാര്‍ അല്ല മുതലാളി സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രക്തദാന യൂണിറ്റ് അഡ്വ. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. യൂണിയന്‍ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം എഐസിസി അംഗം ഇ എം ആഗസ്തി നിര്‍വഹിച്ചു. കെഎസ്‌കെഎന്‍ടിസി ജില്ലാ പ്രസിഡന്റ് ശശികല രാജു അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് ശരത് ചന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ടോമി തെങ്ങുംപള്ളില്‍, എ പി ഉസ്മാന്‍, തോമസ് മൈക്കിള്‍, അനീഷ് ജോര്‍ജ്, എന്‍ കെ പുരുക്ഷോത്തമന്‍, എം ഡി അര്‍ജുനന്‍ ജ, മിനി സാബു, ജോയി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






