അമ്മയെ അസഭ്യം പറഞ്ഞ അയല്‍വാസിയെ മകന്‍ വെട്ടി കൊലപ്പെടുത്തി: സംഭവം ഇടുക്കി ബൈസണ്‍വാലിയില്‍
അമ്മയെ അസഭ്യം പറഞ്ഞ അയല്‍വാസിയെ മകന്‍ വെട്ടി കൊലപ്പെടുത്തി: സംഭവം ഇടുക്കി ബൈസണ്‍വാലിയില്‍

ഇടുക്കി: ബൈസണ്‍വാലിയില്‍ അമ്മയെ അസഭ്യം പറഞ്ഞ അയല്‍വാസിയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. ബൈസണ്‍വാലി ഓലിക്കല്‍ സുധന്‍(60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബൈസണ്‍വാലി സ്വദേശി അജിത്തിനെ രാജാക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈസണ്‍വാലി ചൊക്രമുടി പാറക്കടവ് ഭാഗത്ത് തിങ്കളാഴ്ച രാത്രി 10ഓടെയാണ് സംഭവം. റോഡില്‍ ചോര വാര്‍ന്നുകിടന്ന സുധനെ ചൊക്രമുടിയിലേക്ക് പോയ ആളുകളാണ് ആദ്യംകണ്ടത്. തുടര്‍ന്ന് രാജാക്കാട് പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ സ്ഥലത്തെത്തി സുധനെ ജീപ്പില്‍ കുഞ്ചിത്തണ്ണി വരെ എത്തിച്ചു. അവിടെനിന്ന് ആംബുലന്‍സില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സമീപവാസിയായ കുളങ്ങളില്‍ അജിത്തും സുധനും തമ്മില്‍ കഴിഞ്ഞദിവസം വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ സുധന്‍ അജിത്തിന്റെ അമ്മയെ ചീത്തവിളിച്ചുവെന്നാണ് ആക്ഷേപം. അജിത്തിന്റെ വീടിന്റെ സമീപത്താണ് സുധനെ വെട്ടേറ്റനിലയില്‍ കണ്ടത്. വ്യക്തി വൈരാഗ്യമാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
What's Your Reaction?






