എല്‍ഡിഎഫ് വണ്ടന്‍മേട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
എല്‍ഡിഎഫ് വണ്ടന്‍മേട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: എല്‍ഡിഎഫ് വണ്ടന്‍മേട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്ന 20 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥികളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ഈ തിരഞ്ഞെടുപ്പ് വളരെ പ്രാധാന്യമുള്ളതാണെന്നും നാടിന്റെ വികസനത്തില്‍ പഞ്ചായത്തുകള്‍ക്ക് പ്രഥമ സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ കെ എസ് മോഹനന്‍, രാരിച്ചന്‍ നീറണാക്കുന്നേല്‍, ടി എസ് ബിസി, വി കെ ധനപാല്‍, സുരേഷ് പള്ളിയാടി എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫിലെ വിവിധ കക്ഷികളുടെ ഭാരവാഹികളും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
What's Your Reaction?

