വാഴത്തോപ്പ് പഞ്ചായത്തിൽ വയോജന സംഗമം നടത്തി
വാഴത്തോപ്പ് പഞ്ചായത്തിൽ വയോജന സംഗമം നടത്തി
ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും ചേർന്ന് വയോജന സൗഹൃദ സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു.ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും വയോജനങ്ങൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പലരും തങ്ങൾ ഇതുവരെ കടന്നുവന്ന കാലഘട്ടത്തിലെ ഓർമകളും
ജീവിതാനുഭവങ്ങളും പങ്കുവയ്ക്കുന്നതിനൊപ്പം ഗാനങ്ങൾ, കവിതകൾ, നൃത്തങ്ങൾ, നാടൻ കലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി തകരപ്പള്ളി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സെലിൻ വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ജോസഫ് പാലാട്ടിൽ, സാലി ബാബു, റിൻസി സബി, ടിന്റു സുബാഷ്,സാലി ബാബു എന്നിവർ നേതൃത്വം നൽകി.
What's Your Reaction?